എരു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ പ്ര​തി​ഷ്ഠ ഊ​ട്ട് തി​രു​ന്നാ​ൾ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇന്നു വൈ​കീ​ട്ട് ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, രൂ​പംഎ​ഴു​ന്നള്ളി​പ്പ് എ​ന്നി​വ ന​ട​ക്കും. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് കോ​നി​ക്ക​ര കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

പെ​രു​ന്നാ​ൾ ദി​ന​മാ​യ നാളെ രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന നേ​ർ​ച്ച ഊ​ട്ട് വൈ​കീ​ട്ട് മൂ​ന്ന് മ​ണി വ​രെ ന​ട​ക്കും. നേ​ർ​ച്ച ഊ​ട്ടും പാ​യ​സ​വും പാ​ഴ്സ​ലാ​യി ന​ൽ​കു​ന്ന​തി​ന് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജീ​സ് അ​ക്ക​ര​പ​റ്റ്യേ​ക്ക​ൽ കാ​ർ​മി​ക​നാ​കും. പത്തിന് ​ന​ട​ക്കു​ന്ന പ​രി​ശു​ദ്ധ റാ​സ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​ൺ പു​ത്തൂ​ർ കാ​ർ​മി​ക​നാ​കും, ഫാ. ​പോ​ൾ മു​ട്ട​ത്ത് തി​രു​ന്നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ന്ന് പ്ര​ദ​ക്ഷി​ണം ന​ട​ക്കും. വൈ​കീ​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഷോ​ജോ മ​ഞ്ഞാ​ടി​ക്ക​ൽ കാ​ർ​മി​ക​നാ​കും.

എ​രു​മ​പ്പെ​ട്ടി പ്ര​സ് ക്ല​ബ്ബി​ൽ ന​ട​ത്തി​യ പത്രസ​മ്മേ​ള​ന​ത്തി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ജോ​ഷി ആ​ളൂ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ‌.​സി. ഡേ​വീ​സ്, ജോ​യി​ന്‍റ്് ക​ൺ​വീ​ന​ർ എം.​കെ ജോ​ഷി, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ സി​ജു സൈ​മ​ൺ, ന​ട​ത്ത് കൈ​ക്കാ​ര​ൻ ജെ​യ്സ​ൺ താ​ണി​ക്ക​ൽ, കൈ​ക്കാ​ര​ൻ എം.​കെ. ജോ​ൺ​സ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.