വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു
Wednesday, October 23, 2019 11:16 PM IST
കൊരട്ടി: മുരിങ്ങൂർ ജംഗ്ഷനിൽ കെഎസ്ആർടി ബസ് തട്ടിവീണ ബൈക്കിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു. പൂവത്തുശേരി വേലംപറമ്പിൽ ബാലകൃഷ്ണന്റെ മകൻ ഷൈൻ (52), ഭാര്യ ബിന്ദു (48) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ 10.45നായിരുന്നു അപകടം. സർവീസ് റോഡിലൂടെ വന്ന കെഎസ്ആർടിസി ബസ് കുഴിയിൽ വീഴാതെ വെട്ടിച്ചു ദേശീയപാതയിലേക്കു കയറ്റുന്നതിനിടെ ബൈക്കിൽ തട്ടുകയും ബൈക്ക് റോഡിലേക്കു തെറിച്ചപ്പോൾ പിറകിൽ വന്ന ലോറി ഇടിക്കുകയുമായിരുന്നു.
ബിന്ദു സംഭവസ്ഥലത്തും ഷൈൻ സെന്റ് ജയിംസ് ആശുപത്രിയിൽവച്ചും മരിച്ചു.