മൃതദേഹം മാറി നല്കിയ സംഭവം: ആറു ജീവനക്കാർക്കെതിരെ നടപടി
Sunday, September 20, 2020 12:06 AM IST
പാലക്കാട്: ജില്ലാ ആശുപത്രിയിൽ ബന്ധുക്കൾക്കു മൃതദേഹം മാറിനൽകിയ സംഭവത്തിൽ ആറു ജീവനക്കാർക്കെതിരെ നടപടി. അഞ്ചു താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു സ്ഥിരം ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.
ആശുപത്രിയിലെ നഴ്സുമാരും അറ്റൻഡർമാരുമാണ് നടപടിക്കു വിധേയരായത്. കൂടുതൽ പേർക്കെതിരെ നടപടിക്കു ശിപാർശയുണ്ട്. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായതു ഗുരുതരമായ പിഴവെന്നാണു കണ്ടെത്തൽ.
അട്ടപ്പാടിയിലെ ആദിവാസി യുവതി വള്ളിയുടെ മൃതദേഹമാണ് കോവിഡ് ബാധിച്ചു മരിച്ച വടക്കന്തറ സ്വദേശി ജാനകിയമ്മയുടെ മൃതദേഹത്തിനു പകരം തെറ്റി നൽകിയത്.