പിവി എന്നത് പിണറായി വിജയൻ തന്നെ: വി.ഡി. സതീശൻ
Thursday, September 21, 2023 12:28 AM IST
തിരുവനന്തപുരം: പിവി എന്നത് പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിഎംആർഎല്ലിലെ ഉദ്യോഗസ്ഥർ ഇങ്ങനെ മൊഴി നൽകിയതായി ഇന്ററീം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിലുണ്ട്.
വെറും പിവി എന്നല്ല പിണറായി വിജയൻ എന്നു തന്നെയാണ് റിപ്പോർട്ടിൽ പറയുന്നത്. മുഖ്യമന്ത്രി പറയുന്നത് കേട്ടാൽ അദ്ദേഹത്തിന് ആ കന്പനിയുമായി ഒരു ബന്ധവുമില്ലെന്ന് തോന്നും.
പിവി എന്നതു പിണറായി വിജയൻ അല്ലെന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു സതീശൻ. നിയമവിരുദ്ധമായി 1.72 കോടി രൂപ കൈമാറിയെന്ന കണ്ടെത്തലിനാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്.
രാഷ്ട്രീയ പ്രേരിതമെന്നത് സ്ഥിരം വാക്കാണ്. മൊഴികളുടെ അടിസ്ഥാനത്തിൽ ഇന്ററീം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത് എങ്ങനെ രാഷ്ട്രീയപ്രേരിതമാകും? ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടേത് ദുർബലമായ വാദമാണ്. ഇന്ററീം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിനെക്കുറിച്ച് ഗൗരവതരമായി അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.