ആദിവാസി ഉന്നതിയിൽ വീടിനുമുകളിൽ മരം വീണു വീട്ടമ്മക്ക് പരിക്ക്
1579497
Monday, July 28, 2025 6:56 AM IST
കുറ്റിച്ചൽ: അഗസ്ത്യവനം ആദിവാസി ഉന്നതിയിൽ വീടിനുമുകളിൽ മരംവീണ് വീട്ടമ്മയ്ക്കു പരിക്ക്. കുറ്റിച്ചൽ പഞ്ചായത്തിലെ പേപ്പാറ റേഞ്ചിനുള്ളിലെ ഏറുമ്പിയാട് ഉന്നതിയിൽ താമസിക്കുന്ന അയ്യപ്പൻകാണി എന്നയാളുടെ വീടിനു മുകളിലേക്കു വലിയ മരം വീണ് അയ്യപ്പന്റെ ഭാര്യയ്ക്കാണു പരിക്കേറ്റത്.
ഇവരെ മെഡിക്കൽ കോളജ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. വനത്തിൽ കഴിഞ്ഞ ദിവസം വൻ മഴയാണ് പെയ്തത്. അതിനോടൊപ്പം ശക്തമായ കാറ്റുംവീശി. ഇവിടെ വൻ കൃഷി നാശമാണ് സംഭവിച്ചത്.