പൊറ്റയിൽക്കട ഹോളിക്രോസ് എൽപി സ്കൂളിൽ ഗാന്ധിദർശൻ ക്ലബ്
1579671
Tuesday, July 29, 2025 4:44 AM IST
നെയ്യാറ്റിൻകര: പൊറ്റയിൽക്കട ഹോളി ക്രോസ് എൽപി സ്കൂളിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗാന്ധിദർശൻ തിരുവനന്തപുരം ജില്ല കോ- ഓർഡിനേറ്റർ ജോസ് വിക്ടർ ഞാറക്കാല നിർവഹിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ മിനു ജോസ് അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻ തോമസ്, ഗാന്ധിദർശൻ സ്കൂൾതല കൺവീനർ എസ്. സിന്ധു, അൽഫോൻസ എന്നിവർ പ്രസംഗിച്ചു.
സ്വദേശി ഉത്പന്ന നിർമണം, പൂന്തോട്ട നിർമാണം, ശാന്തി സേന എന്നിവയ്ക്ക് കുട്ടികൾക്ക് പ്രത്യേക ചുമതല നൽകി. വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.