ബിഎസ്എൻഎൽ ടവർ ജനറേറ്ററിനു തീപിടിച്ചു
1580001
Wednesday, July 30, 2025 6:57 AM IST
നെയ്യാർഡാം : നെയ്യാർ ഡാമിനു സമീപം പള്ളിക്കു പുറകു വശം ബിഎസ്എൻഎൽ ടവറിന്റെ ജനറേറ്ററിനു തീപിടിച്ചു. നാലരയോടെയായിരുന്നു സംഭവം. കള്ളിക്കാട് നിന്നും അഗ്നി രക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.
അതേ സമയം ഇവിടെ എത്തിപ്പെടാനുള്ള പ്രയാസം സേനാംഗങ്ങൾ നേരിട്ടു. തുടർന്ന് ഫോഗ് ഉൾപ്പെടെയുള്ള അഗ്നിശമന ഉപകരണങ്ങൾവച്ചു തീ കെടുത്തി ഡീസൽ ചോർച്ചയാണ് തീപിടുത്തത്തിനു കാരണമെന്നു പ്രാഥമിക നിഗമനം ഈ ടവറിൽ ബിഎസ്എൻഎൽ കണക്ഷൻ ഉൾപ്പടെ അറ്റാച്ച് ചെയ്തിട്ടുണ്ട്.
കമ്പനിയിൽനിന്നും ടെക്നീഷ്യൻവന്നു ശരിയാക്കിയാൽ മാത്രമേ സിഗ്നൽ പുനഃസ്ഥാപിക്കാൻ കഴിയൂ.