ഉണ്ടൻകോട് ഫൊറോനയിൽ അല്മായ ശുശ്രൂഷ സംഗമം
1580205
Thursday, July 31, 2025 6:54 AM IST
വെള്ളറട: ലത്തീന്‍ കത്തോലിക്കരുടെ സംവരണ അവകാശം നേടിയെടുക്കുന്നതിനു വേണ്ടി രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമായി ഒപ്പുശേഖരിക്കുകയും ആവശ്യങ്ങള്‍ ഉന്നയിച്ച നിവേദനം ഉണ്ടന്‍കോട് ഫെറോനയിലേക്കു കൈമാറുകയും ചെയ്തു. ഇന്നലെ നടന്ന അല്മായ ശുശ്രൂഷ സംഗമം ഉണ്ടന്‍കോട് രൂപത അല്മായ ശുശ്രൂഷ ഡയറക്ടര്‍ ഫാ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ത്രേസിയാപുരം ഇടവികാരി ഫാ. സുജിൻ അധ്യക്ഷത വഹിച്ചു.
ആനിമേറ്റര്‍ ജയന്തി സ്വാഗതം പറഞ്ഞു. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ മുഖ്യസന്ദേശം നല്കി. തുടര്‍ന്ന് ഉണ്ടന്‍കോട് ഫെറോനയുടെ നിവേദനം പനച്ചുമൂട് ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ നല്കി. തുടര്‍ന്ന് ഓരോ ഇടവകകളില്‍ നിന്നും തയാറാക്കിയ നിവേദനം ഇടവക കോ-ഓർഡിനേറ്ററുടെ നേതൃത്വത്തില്‍ ഇടവക സമിതി അംഗങ്ങള്‍ ഒന്ന് ചേര്‍ന്ന് എംഎല്‍എക്ക് നല്കി.
27 ഇടവകകളിലെ നിവേദനം നല്‍കിയതിനു ശേഷം രൂപത കെഎല്‍സിഎ പ്രസിഡന്റ് അനില്‍ ജോസ്, കെഎല്സിഡബ്ലിയു ഫെറോന പ്രസന് സജിത ജോണ്‍, ആനിമേറ്റര്‍ പുഷ്പലത തുടങ്ങിയവര്‍ പ്രസംഗിച്ചു. രാജേഷ് നന്ദി അര്‍പ്പിച്ചു.