നെടുമങ്ങാട് സർക്കാർ കോളജിൽ അലുമിനി കൂട്ടായ്മ
1579683
Tuesday, July 29, 2025 6:59 AM IST
നെടുമങ്ങാട്: സർക്കാർ കോളജിൽ നിന്നും നാല്പത്തിനാല് വർഷമായി പുറത്തിറങ്ങിയ എല്ലാ ബാച്ചുകളുടെയും വിപുലമായ ഒത്തുകൂടലിനു പൂർവ വിദ്യാർഥി സംഘടന നെഡ്കോസ വേദിയൊരുക്കി. മന്ത്രി ജി.ആർ. അനിൽ സംഗമം ഉദ്ഘാടനം ചെയ്തു. അലുമിനി പ്രസിഡന്റ് അഡ്വ. കെ വിനോദ് അധ്യക്ഷത വഹിച്ചു.
പൂർവ വിദ്യാർഥികളായ എഴുത്തുകാരൻ വി. ഷിനിലാൽ, കേരള സർവകലാശാല സിൻഡിക്കറ്റംഗം ജെ.എസ്. ഷിജുഖാൻ, എച്ച്.ആർ. സന്ധ്യ, കെഎഎസ് കോളജ് പ്രിൻസിപ്പൽ ഡോ. എൽ. ഷീലാകുമാരി എന്നിവർ പ്രസംഗിച്ചു. പൂർവ അധ്യാപകരായിരുന്നവരെ ചടങ്ങിൽ ആദിരച്ചു. അലുമിനി സെക്രട്ടറി കെ.സി. സാനുമോഹൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.
കോളജ് ദിനങ്ങളുടെ ഓർമകൾ നല്കുന്ന മാതൃകയിലാണ് കാര്യപരിപാടികൾ സംഘടിപ്പിച്ചത്. അസംബ്ലി, ക്ലാസ്റൂം, ആർട്സ് ക്ലബ്, വർത്തമാനം, പാഥേയം, ബെല്ലടിക്കുമ്പോൾ എന്നിങ്ങനെയാണ് പരിപാടികൾ ക്രമീകരിച്ചിരുന്നത്. ആർട്സ് ക്ലബിന്റെ ഭാഗമായി ഗായകൻ രാജേഷ് വിജയ് നയിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരുന്നു.