ചുമട്ടു തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
1579775
Tuesday, July 29, 2025 10:09 PM IST
നെടുമങ്ങാട്: ലോറിയിൽ തടി കയറ്റുന്നനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. നെടുമങ്ങാട് നെട്ടിറച്ചിറ പുളിയറത്തല അഞ്ജു ഭവനിൽ ടി.അനിൽകുമാറാ (62) ണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മുറിച്ചു നീക്കിയ റബർ മരങ്ങൾ ലോറിയിൽ കയറ്റുന്നതിനിടയിലാണ് അനിൽകുമാർ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംസ്കാരം ഇന്ന് ഒൻപതിന് നെടുമങ്ങാട് ശാന്തിതീരത്ത്. ഭാര്യ : വിജയലക്ഷ്മി. മക്കൾ: അഞ്ജിത,അഞ്ജന. മരുമക്കൾ : വിശാഖ്, വിനീത്.