ലഹരിക്കെതിരേ ഗാന്ധിദർശൻ ക്ലബ്
1579988
Wednesday, July 30, 2025 6:46 AM IST
നെയ്യാറ്റിൻകര: വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ഗാന്ധിദർശൻ ക്ലബിന്റെ പ്രവർത്തനോദ്ഘാടനം ഗാന്ധിദർശൻ ജില്ലാ കോ- ഓർഡിനേറ്റർ ജോസ് വിക്ടർ ഞാറക്കാല നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിനി മേരി അധ്യക്ഷത വഹിച്ചു. സ്കൂൾ കൺവീനർ അക്വിനോ സാബു, സീനിയർ അസിസ്റ്റന്റ് ജോളിക്കുട്ടി, സ്റ്റാഫ് സെക്രട്ടറി ഫിലോമിന, സ്കൂൾ കോ-ഓർഡിനേറ്റർ സി.ഡബ്ള്യൂ. ഷൈനി, വിദ്യാർഥി പ്രതിനിധി ജോഷ്നി എന്നിവർ പ്രസംഗിച്ചു.
"പദാർഥ ലഹരിക്കെതിരെ സൗഹൃദ ലഹരി' എന്ന വിഷയം മുൻനിർത്തിയായിരിക്കും സ്കൂളിന്റെ ഈ വർഷത്തെ ഗാന്ധിദർശൻ പ്രവർത്തനമെന്നു ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിനി മേരി പറഞ്ഞു. പിടിഎ യുടെ സഹകരണത്തോടെ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു ലഹരിക്കെതിരേ പോരാടാനുള്ള കർമസേനയെ സജ്ജമാക്കിയിട്ടു ണ്ടെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.