സ്വകാര്യ കൺസൾട്ടിംഗ് സ്ഥാപനത്തിൽ തീപിടിത്തം
1580176
Thursday, July 31, 2025 6:37 AM IST
കാട്ടാക്കട: കാട്ടാക്കടയിൽ സ്വകാര്യ കൺസൾട്ടിംഗ് സ്ഥാപനത്തിൽ തീപിടിച്ചു. പഞ്ചായത്ത് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന വാസ്തു കൺസൾട്ടന്റ് ശിവരാജന്റെ ഉടമസ്ഥതയിലുള്ള എസ്.ആർ. കൺസട്ടിംഗ് സ്ഥാപനത്തിനാണ് ഇന്നലെ രാവിലെ 10 മണിയോടെ തീപിടിച്ചത്.
സ്ഥാപന ഉടമ രാവിലെ സ്ഥാപനം തുറന്നു വിളക്കു കത്തിച്ചശേഷം പുറത്തിറങ്ങിയപ്പോഴാണു തീപിടുത്തമുണ്ടായത്. ഉടൻ തന്നെ സമീപത്തെ കടക്കാരും പ്രദേശവാസികളും ചേർന്നു തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.