മനുഷ്യക്കടത്ത്: സാൽവേഷൻ ആർമി ദിനാചരണം നടത്തി
1580178
Thursday, July 31, 2025 6:37 AM IST
തിരുവനന്തപുരം: മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ടദിനാചരണം സാൽവേഷൻ ആർമി സംസ്ഥാന മുഖ്യസ്ഥാനത്തു നടന്നു. സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു.
കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡന്റ് കേണൽ റാണി ഫൂലെ പ്രധാൻ എന്നിവർ ചേർന്ന് ബ്ലൂ ഹാർട്ട് കാംപയിനിന്റെ ഭാഗമായ ബ്ലൂ റിബണ്‍ പിന്നിംഗ് നിർവഹിച്ചു.
വനിതാ ശുശ്രൂഷകളുടെ സംസ്ഥാന സെക്രട്ടറി ലെഫ്.കേണൽ സോണിയ ജേക്കബ് പ്രതിജ്ഞ ചൊല്ലി. മുഖ്യ കാര്യദർശി ലെഫ്.കേണൽ ജേക്കബ് ജെ. ജോസഫ്, ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് സംസ്ഥാന കോ-ഓഡിനേറ്റർ മേജർ ലീലാമ്മ സ്റ്റീഫൻസണ്‍ എന്നിവർ പ്രസംഗിച്ചു.