ഭാര്യയുടെ കാൽ തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ
1579990
Wednesday, July 30, 2025 6:46 AM IST
വിഴിഞ്ഞം: മദ്യപിച്ചെത്തി നിരന്തരം മർദിക്കുന്നതിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയ വിരോധത്തിനു ഭാര്യയുടെ കാൽ തല്ലിയൊടിച്ച ഭർത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. വെണ്ണിയൂർ വവ്വാമൂല ചരുവിള വീട്ടിൽ രാജേഷ് തമ്പി ( 41 ) യാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വീട്ടിൽ പ്രശ്നമുണ്ടാക്കിയ രാജേഷ് ചുറ്റിക കൊണ്ട് ഭാര്യയുടെ മുതുകിൽ അടിക്കുകയായിരുന്നു. കാലിൽ മൂന്നു പൊട്ടൽ ഉണ്ടായി. മർദനവിവരം ആശുപത്രിയിൽ അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.