പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
1580028
Wednesday, July 30, 2025 10:22 PM IST
നെയ്യാറ്റിന്‍കര : പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ഊരൂട്ടുകാലയില്‍ രാജേഷിന്റെയും പ്രീതയുടെയും മകള്‍ പി.ആര്. പ്രതിഭ (16) യെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയതായി പോലീസ് അറിയിച്ചു.