നഗ്നത പ്രദർശനം: 45 കാനെ ശിക്ഷിച്ചു
1580182
Thursday, July 31, 2025 6:37 AM IST
കാട്ടാക്കട: ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ നഗ്നത പ്രദർശനവും ലൈംഗിക ചേഷ്ടകളും കാണിച്ച 45 കാരനു രണ്ടുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു കാട്ടാക്കട അതിവേഗ പോക്സോ കോടതി.
നെടുമങ്ങാട് ആനാട് കല്ലിയോട് തീർഥക്കര കുന്നുംപുറത്തു വീട്ടിൽ അനിൽകുമാറി(45) നെയാണ് കാട്ടാക്കട അതിവേഗ പോക് സോ കോടതി ജഡ്ജി എസ്. രമേഷ് കുമാർ ശിക്ഷിച്ചത്.