ട്രിവാൻഡ്രം ക്ലർജി ഫെലോഷിപ്പ് വാർഷിക സമ്മേളനം നടത്തി
1579991
Wednesday, July 30, 2025 6:46 AM IST
തിരുവനന്തപുരം: ജില്ലയിലെ വിവിധ സഭകളിലെ വൈദീകരുടെ ഐക്യ കൂട്ടായ്മയായ ട്രിവാൻഡ്രം ക്ലർജി ഫെലോഷിപ്പിന്റെ (ടിസിഎഫ്) വാർഷിക സമ്മേളനം മാർത്തോമ്മാസഭ തിരുവനന്തപുരം - കൊല്ലം ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
വ്യത്യസ്തതകൾ യാഥാർഥ്യമാണെങ്കിലും പരസ്പരബന്ധം കാത്തുസൂക്ഷിക്കാനും ഒരുമിച്ചു പ്രവർത്തിക്കാനുമുള്ള അനേകം മേഖലകൾ നമുക്കു മുന്നിലുണ്ടെന്ന് ഉദ്ഘാടന സന്ദേശത്തിൽ ബിഷപ് പറഞ്ഞു. ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കുനേരെ നടന്ന അക്രമങ്ങളിൽ സമ്മേളനം ശക്തിയായി പ്രതിഷേധിച്ചു.
ടിസിഎഫ്. പ്രസിഡന്റ് റവ. തോമസ് ജോണ് റന്പാൻ അധ്യക്ഷത വഹിച്ചു. കണ്ണമ്മൂല ഐക്യ വൈദിക സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. സി.ഐ. ഡേവിഡ് ജോയ് മുഖ്യപ്രഭാഷണം നടത്തി. റവ. ഡോ. ജെ. ജയരാജ്, റവ. ടി. വിനീഷ് രാജ്,
ഫാ. ജോണ് അരീക്കൽ, ഫാ. പോപ്സണ് വർഗീസ്, റവ. ജോണ്സണ് മാത്യു കോറെപ്പിസ്കോപ്പ, അഡ്വ. ഇടിക്കുള സക്കറിയ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷെവ. ഡോ. കോശി എം. ജോർജ് എന്നിവർ പ്രസംഗിച്ചു.