ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
1579776
Tuesday, July 29, 2025 10:09 PM IST
മെഡിക്കല്‍കോളജ്: ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ആറ്റുകാല്‍ ഐരാണിമുട്ടം ടിസി 22/999-ല്‍ ഡി. ദീപക് (21) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ 2.30ന് ചാക്ക ഫയര്‍ഫോഴ്സ് ഓഫീസിനു സമീപം എയര്‍പോര്‍ട്ട് റോഡിൽവച്ചായിരുന്നു അപകടം. ദീപക് സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ദിലീപ്-സ്വപ്ന ദമ്പതികളുടെ മകനാണ്. സഹോദി: ദീപിക.