ധനസഹായം കൈമാറി
1579667
Tuesday, July 29, 2025 4:44 AM IST
നെടുമങ്ങാട് : പനയമുട്ടത്ത് റോഡിൽ ഒടിഞ്ഞു വീണ ഇലക്ട്രിക് പോസ്റ്റിൽനിന്ന് ഷോക്കേറ്റു മരിച്ച ബൈക്ക് യാത്രികൻ പനയമുട്ടം വെള്ളായണി മൺപുറം അജയവിലാസത്തിൽ അക്ഷയ് സുരേഷിന്റെ (കിച്ചു-19) കുടുംബത്തിന് കെഎസ്ഇബി പ്രഖ്യാപിച്ച സമാശ്വാസ തുകയായ പത്ത് ലക്ഷം രൂപയിൽ മൂന്നുലക്ഷത്തിന്റെ ചെക്ക് മന്ത്രി ജി.ആർ. അനിൽ വീട്ടിലെത്തി മാതാപിതാക്കൾക്ക് കൈമാറി.
ഡി.കെ. മുരളി എംഎൽഎ യും ഒപ്പമുണ്ടായിരുന്നു. ബാക്കി തുക നടപടിക്രമങ്ങൾക്കു ശേഷം കൈമാറുമെന്നും കെഎസ് ഇബി അധികൃതർ വിശദീകരിച്ചു.