മൂത്രസഞ്ചിയില്‍ കുടുങ്ങിയ മൂന്നുമീറ്ററോളം നീളമുള്ള ഇലക്ട്രിക് വയര്‍ പുറത്തെടുത്തു
1579992
Wednesday, July 30, 2025 6:46 AM IST
മെഡിക്കല്‍കോളജ്: മൂത്രനാളിയിലൂടെ സ്വയം ഉള്ളിലേക്കു കടത്തിയ ഇലക്ട്രിക് വയര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം സ്വദേശിയായ 25-കാരനാണ് മൂന്നുമീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്സുലേഷന് വയര്‍ മൂത്രനാളിയിലൂടെ ഉള്ളിലേക്കു കയറ്റിയത്. അസഹ്യമായ വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തുമ്പോള്‍ വയര്‍ മൂത്രസഞ്ചിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി.
മെഡിക്കല്‍ കോളജ് ആശുപത്രി യൂറോളജി വിഭാഗത്തില്‍ വയര്‍ തുറന്നു നടത്തിയ ശസ്ത്രക്രിയയിലൂടെ നിരവധി കഷണങ്ങളായി മുറിച്ച് ഇലക്ട്രിക് വയര്‍ പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയ രണ്ടര മണിക്കൂറോളം നീണ്ടു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
യൂറോളജി വിഭാഗം പ്രൊഫസര്‍ പി.ആര്. സാജു, അസിസ്റ്റന്റ് പ്രഫസർ. ഡോ. സുനില്‍ അശോക്, സീനിയര്‍ റസിഡന്റുമാരായ ഡോ. ജിനേഷ്, ഡോ. അബു അനില്‍ ജോണ്‍, ഡോ. ഹരികൃഷ് ണന്, ഡോ. ദേവിക, ഡോ. ശില്‍പ്പ, അനസ്തേഷ്യ വിഭാഗം അസി. പ്രഫ. ഡോ. അനീഷ്, സീനിയര്‍ റസിഡന്റ് ഡോ. ചിപ്പി എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കി.
ഇലക്ട്രിക് വയര്‍ യുവാവ് സ്വയം ഉള്ളിലേക്കു കടത്തിയതിന്റെ കാരണം അജ്ഞാതമാണെന്നു അധികൃതര്‍ പറയുന്നു.