സിപിഎം നേതാവ് കോൺഗ്രസിൽ
1580202
Thursday, July 31, 2025 6:54 AM IST
നേമം: പള്ളിച്ചലിൽ സിപിഎം നേതാവ് കോൺഗ്രസിൽ ചേർന്നു. കാട്ടാക്കട സിഐടിയു ഏരിയാ കമ്മിറ്റി അംഗവും ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായ താന്നിവിള ശിവപ്രസാദ് ആണ് കോൺഗ്രസിൽ ചേർന്നത്. ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ കോൺഗ്രസ് അംഗത്വം നൽകി സ്വീകരിച്ചു.
ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ അഡ്വ. എം. മണികണ്ഠൻ, അഡ്വ. ആർ.ആർ. സഞ്ജയ് കുമാർ, വി. മുത്തുകൃഷ്ണൻ, പെരിങ്ങമ്മല വിജയൻ, പള്ളിച്ചൽ സതീഷ്, കെ. പ്രതീഷ്, വെമ്പന്നൂർ അജി, പൂക്കോട് സുനിൽ എന്നിവർ പങ്കെടുത്തു.