റോഡിലെ പൊടിശല്യം: ചൂണ്ടിക്കല്‍-ശൂരുവക്കാണി നിവാസികൾ വലയുന്നു
1580209
Thursday, July 31, 2025 6:54 AM IST
വെള്ളറട: റോഡിലെ പൊടികൊണ്ട് ജീവിക്കാന്‍ കഴിയാതെ ചൂണ്ടിക്കല്‍ മുതല്‍ ശൂരവക്കാണിവരെയുള്ള ജനങ്ങള്‍ വലയുകാണ്. ഈ ഭാഗത്ത് റോഡ് ജര്‍മ്മന്‍ ടെക്നോളജി ഉപയോഗിച്ച് പുനര്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ട പണികള്‍ പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും റോഡിലെ ടാറിംഗ് ജോലികള്‍ തുടങ്ങാത്തതുകാരണം റോഡിലെ പൊടി വാഹനങ്ങള്‍ പോകുമ്പോള്‍ വീടുകളിലേക്കും കടകളിലേക്കും വ്യാപകമായി പറന്നെത്തുന്നു.
റോഡു വക്കില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ശുദ്ധവായു ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ശ്വാസ തടസവും പൊടികൊണ്ടുള്ള അലര്‍ജി കാരണം ശരീരം മുഴവന്‍ ചൊറിച്ചിലും കുട്ടികള്‍ക്ക് അനുഭവപ്പെട്ട് തുടങ്ങിയിരുക്കുകയാണ്. ആദ്യം നിര്‍മാണം കഴിഞ്ഞപ്പോള്‍ കരാര്‍ കമ്പനി റോഡില്‍ മൂന്നും നാലും പ്രാവശ്യം വെള്ളം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്നു റോഡില്‍ നനക്കുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ പേരിനുമാത്രം റോഡിനു നടുക്കു വെള്ളം നനക്കുന്നത്. അടിയന്തിരമായി റോഡ് ടാര്‍ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികൃതര്‍ ശ്രമിച്ചില്ലെങ്കില്‍ ജനങ്ങളുടെ ദുരിതത്തിന് പരിഹാരമാകില്ല. ഇപ്പോള്‍ ഇടിഞ്ഞുപൊടിഞ്ഞുകിടന്ന പഴ റോഡായിരുന്നെങ്കില്‍ മതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊടികൊണ്ടുള്ള രോഗങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.