വിസിക്കെതിരേ സമരം ശക്തമാക്കി എസ്എഫ്ഐ
1580177
Thursday, July 31, 2025 6:37 AM IST
തിരുവനന്തപുരം: കേരളാ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെതിരേ എസ്എഫ്ഐയുടെ പ്രതിഷേധ സമരം ഇന്നലെ വീണ്ടും ശക്തമാക്കി.ഇന്നലെ സർവകലാശാല ആസ്ഥാനത്തെത്തിയ വിസിയെ എസ് എഫ്ഐയുടെ നേതൃത്വത്തിൽ തടഞ്ഞു. ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാല വൈസ് ചാൻസലറുമായി ഉള്ള ചർച്ചയ്ക്ക് ശേഷം സർവകലാശാലയിൽനിന്നു മടങ്ങിയ വിസിയുടെ വാഹനമാണ് എസ്എസ്ഐ തടഞ്ഞത്.
ജില്ലാ പ്രസിഡന്റ് ആർ. അവിനാഷ്, സെക്രട്ടറി എം.എ. നന്ദൻ എന്നിവർ സമരത്തിനു നേതൃത്വം നല്കി. വരും ദിവസങ്ങളിലും സമരം കൂടുതൽ ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം.