പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച നാലംഗ മദ്യപസംഘം അറസ്റ്റില്‍
1579989
Wednesday, July 30, 2025 6:46 AM IST
പേരൂര്‍ക്കട: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച മദ്യപാനിസംഘത്തെ തമ്പാനൂര്‍ പോലീസ് അറസ്റ്റുചെയ്തു.
വഴയില മണികണേ്ഠശ്വരം കാവടിത്തലയ്ക്കല്‍ മേലേ കട്ടയ് ക്കാല് വീട്ടില്‍ മജു (43), കരമന നീറമണ്‍കര ഗൗരി നഗര്‍ സ്വദേശി സജു എന്ന വിവേക് (35), നീറമണ്‍കര ഗൗരിനഗര്‍ സ്വദേശി വെട്ടോത്തി വിഷ്ണു എന്നുവിളിക്കുന്ന വിഷ്ണു (32), ബാലരാമപുരം അന്തിയൂര്‍ സിന്ധു നിവാസില്‍ ഹരിശങ്കര്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ വിഷ്ണു മുമ്പ് തൈക്കാട് ശാന്തികവാടത്തില്‍ യുവാവിനെ ആളുമാറി ആക്രമിച്ച സംഘത്തിലെ പ്രതിയാണ്.
ജൂലൈ 28ന് രാത്രിയിലായിരു ന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സംഗീതകോളജിനു സമീപത്തെ കെ.കെ. എം. ബാറിലെത്തിയ പ്രതികള്‍ മദ്യപിച്ചശേഷം ബഹളമുണ്ടാക്കി. ബാര്‍ ജീവനക്കാര്‍ അറിയിച്ചതനുസരിച്ചു പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നാലംഗസംഘം പോലീസിനെ ആക്രമിക്കുകയായിരുന്നു.
സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ സുധീപ്ത് ലാലിനാണു സാരമായി പരിക്കേറ്റത്. ഇദ്ദേഹം ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടി. പ്രതികള്‍ ചേര്‍ന്ന് അസഭ്യം പറയുകയും ഇദ്ദേഹത്തിന്റെ ഷര്‍ട്ടില്‍ പിടിച്ചു വലിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നിന്നതിനും ആക്രമിച്ചതിനുമാണ് കേസ്.
തമ്പാനൂര്‍ സിഐ ജിജുകുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ ബിനു മോഹന്‍, ജിഎസ് ഐ ശ്രീകുമാര്‍, എസ്സിപിഒമാരായ സുധീപ്ത് ലാല്‍, നൂറുല്‍ അമീന്, സിപിഒ അനു കൃഷ്ണന്, ഹോം ഗാര്‍ഡ് യശോധരന് എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത്. കോടതി പ്രതി കളെ റിമാന്‍ഡ് ചെയ്തു.