ബൈക്ക് ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു
1579774
Tuesday, July 29, 2025 10:09 PM IST
നെടുമങ്ങാട് : ബൈക്ക് ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന നെടുമങ്ങാട് മുക്കോലയ്ക്കൽ പറണ്ടോട് കോണത്തുവീട്ടിൽ ബാബു (73) മരിച്ചു.
കഴിഞ്ഞ 11ന് രാത്രി 8.30-ഓടെ കുറിഞ്ചിലം കോടിനുസമീപത്ത് വച്ച് റോഡരികിൽ നിൽക്കുകയായിരുന്ന ബാബുവിനെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യ: പരേതയായ അംബികാമ്മ. മക്കൾ: ആശ,ആനന്ദ്. മരുമക്കൾ : കെ.എസ്.സജികുമാർ, പി.ദിവ്യാമോഹൻ. സഞ്ചയനം ശനി ഒൻപത്.