വോട്ടർ പട്ടികയിലെ ക്രമക്കേട് പരിഹരിക്കണം: ആവശ്യവുമായി ബിജെപി
1579669
Tuesday, July 29, 2025 4:44 AM IST
വെമ്പായം: വോട്ടർ പട്ടികയിലെ ക്രമക്കേട് പരിഹരിക്കണമെന്നു ബിജെപി. മാണിക്കൽ പഞ്ചായത്തിലെ പുതുക്കിയ വോട്ടർ പട്ടികയിൽ കോലിയക്കോട്, കുന്നിട, മൂളയം വാർഡുകളിലെ വോട്ടർമാരെ വെട്ടി മാറ്റിയും നിലവിലെ വാർഡിൽനിന്നു മറ്റൊരു വാർഡിലേക്കു മാറ്റിയും ഇരട്ടിപ്പുകൊണ്ടു നിറഞ്ഞതുമായ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കണമെന്നാണു ബിജെപി നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് കോലിയക്കോട് മുരളീകൃഷ്ണൻ അവശ്യപ്പെട്ടത്.
കൂടാതെ അശാസ്ത്രീയമായി കോലിയക്കോട് വാർഡ് വെട്ടിമുറിച്ചതിലൂടെ ജംഗ്ഷനു തൊട്ടടുത്തുള്ള സ്ഥലം പുതിയ മറ്റൊരു വാർഡിലേക്കുമാറി. ഈ പരാതി പൂലൻതറ, കള്ളിക്കാട് വാർഡുകളിലും നിലവിലുണ്ട്.