കരൾ രോഗ മുക്തയായ യുവതി ജീവിതത്തിലേക്ക്
1579674
Tuesday, July 29, 2025 5:10 AM IST
തിരുവനന്തപുരം: കരള്‍ പ്രവര്‍ത്തന രഹിതമാകുന്ന അക്യൂട്ട് ലിവര്‍ ഫെയിലിയര്‍ (എഎല്‍എഫ്) ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 40 വയസുകാരി തിരികെ ജീവിതത്തിലേക്ക്. തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ ഒന്നിലധികം ക്ലിനിക്കൽ വിഭാഗങ്ങളുടെ ഏകോപനത്തിലൂടെ നടത്തിയ ചികിത്സയ്ക്കൊടുവിലാണ് കൊല്ലം സ്വദേശിനിയുടെ കരളിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാക്കിയത്.
ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. അജിത് കെ നായര്‍, ഡോ. ഹാരിഷ് കരീം, കണ്‍സള്‍ട്ടന്റ് ഡോ. സിമ്ന എല്‍, അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. അരുണ്‍ പി, ഡോ. ദേവിക മധു, ട്രാന്‍സ്പ്ലാന്റ് സര്‍വീസസ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ആൻഡ് ആൻഡ് ക്ലിനിക്കല്‍ ചെയര്‍ ഡോ. ഷിറാസ് അഹമ്മദ് റാത്തര്‍, ഡോ. ടി.യു. ഷബീറലി, കണ്‍സള്‍ട്ടന്റ് ഡോ. വര്‍ഗീസ് യെല്‍ദോ, അനസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. പ്രിജിത് ആര്.എസ്, ഡോ. അഭിജിത് ഉത്തമന് എന്നിവരും ചികിത്സയില്‍ പങ്കു വഹിച്ചു.