മീൻ പിടിക്കുന്നതിനിടെ കടലിൽ വീണ് മരിച്ചു
1579522
Monday, July 28, 2025 10:21 PM IST
വിഴിഞ്ഞം : മീൻ പിടിക്കുന്നതിനിടയിൽ കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു. പൂന്തുറ പള്ളിവിളാകം പുരയിടത്തിൽ സെൽവൻ(52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.
രണ്ട് വള്ളങ്ങൾ ചേർത്ത് തട്ടുമടിവല വിരിക്കുന്നതിനിടയിൽ തിരയടിയിൽ കുലുങ്ങിയ വളളത്തിൽ നിന്ന് തെറിച്ച് വെള്ളത്തിൽ വീണ സെൽവനെ കൂടെ ഉണ്ടായിരുന്നവർ കരക്കെത്തിച്ച് വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തീരദേശ പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.