നന്മ ജില്ലാ സമ്മേളനം ഇന്നും നാളെയും
1579664
Tuesday, July 29, 2025 4:44 AM IST
നെയ്യാറ്റിൻകര: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്നും നാളെയും ബാലരാമപുരത്ത് നടത്തും. ഇന്നുച്ചയ്ക്ക് 2.30നു വിളംബര കലാജാഥ നടത്തും. അയിലം ഉണ്ണികൃഷ്ണന്റെ സ്മൃതികുടീരത്തില്‍നിന്നും ആരംഭിക്കുന്ന ജാഥ വൈകുന്നേരം ആറോടെ ബാലരാമപുരത്തു സമാപിക്കും.
നന്മ ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസയാണ് ജാഥാ ക്യാപ്റ്റന്‍. നാളെ രാവിലെ 10.30നു വ്യാപാര ഭവനില്‍ ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സേവ്യര്‍ പുല്‍പ്പാട്ട് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി വൈസ് ചെയര്മാന് കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍ അധ്യക്ഷനായിരിക്കും. വൈകുന്നേരം നാലിനു നടക്കുന്ന സാംസ്കാരിക സമ്മേളനം കലാമണ്ഡലം വിമലാ മേനോന് ഉദ്ഘാടനം ചെയ്യും. എം. വിന്‍സെന്റ് എംഎല്‍എ, കെ. ആന്‍സലന്‍ എംഎല്‍എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ എന്നിവര്‍ സംബന്ധിക്കും. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനന് അധ്യക്ഷനാകും.