പാങ്ങോട് എൽപി സ്കൂളിൽ വർണകൂടാരം
1579665
Tuesday, July 29, 2025 4:44 AM IST
കല്ലറ: പാങ്ങോട് ഗവ. എൽപി സ്കൂളിൽ നിർമാണം പൂർത്തിയായ പ്രീ പ്രൈമറി വർണ കൂടാരത്തിന്റെ ഉദ്ഘാടനം ഡി.കെ. മുരളി എംഎൽഎ നിർവഹിച്ചു.
പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി അധ്യക്ഷത വഹിച്ചു. സർവശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് 13 ഇടങ്ങളിലായി വൈവിധ്യപൂർണമായ വർണക്കൂടാരം നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, ബ്ലോക്ക് മെമ്പർ പി.ജെ. ശ്രീകല, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പഴവിള, ഡിപിസി ഡോ. നജീബ്, എഇഒ ഷീജ വി, ബൈജു കുമാർ, ആർ. ഷിബു, അൻസർ മണക്കോട്, ആർ. സുഭാഷ്, അബു പാങ്ങോട് പ്രധാനാധ്യാപിക എം.എ. മിനി തുടങ്ങിയവർ പങ്കെടുത്തു.