കഴക്കൂട്ടം ഔവർ പബ്ലിക് സ്കൂളിൽ "സക്സസ് 2025' അവാർഡ് ദാനം
1579995
Wednesday, July 30, 2025 6:56 AM IST
കഴക്കൂട്ടം: ഔവർ പബ്ലിക് സ്കൂളിൽ നടത്തിയ "സക്സസ് 2025' അവാർഡ് ദാന ചടങ്ങ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഔവർ പബ്ലിക് സ്കൂൾ ചെയർമാൻ കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ശ്രീകലാ നായർ ആശംസയർപ്പിച്ചു. റോളുദോൻ വിൻസന്റ്, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഫാ. ബിനു ജോസഫ് അലക്സ്, ജി. ഇ ഏബ്രഹാം, അഡ്വ. ശ്രീകുമാർ, എം.എസ്. അനിൽകുമാർ, കൗൺസിലർ കവിത എസ്. നായർ, മാനേജർ കെ. കമലാക്ഷി എന്നിവർ പങ്കെടുത്തു.
മുപ്പതഞ്ചോളം വിദ്യാലയങ്ങളിൽനിന്നും മുന്നൂറോളം വിദ്യാർഥികൾക്ക് മൊമെന്റോയും മെഡലും നൽകി ആദരിച്ചു.