ഉമ്മൻചാണ്ടി അനുസ്മരണവും ഭക്ഷ്യക്കിറ്റ് വിതരണവും
1580208
Thursday, July 31, 2025 6:54 AM IST
പേരൂര്‍ക്കട: സാധാരണക്കാരായ ജനങ്ങളുടെ ഒപ്പം ജീവിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നു കെ. മുരളീധരന്. കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണവും ഭക്ഷ്യക്കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് വെള്ളൈക്കടവ് വേണുകുമാര്‍ അധ്യക്ഷത വഹിച്ചു. ഡി. സുദര്ശനന്, ശാസ്തമംഗലം മോഹനന്, ആര്. രാജന് കുരുക്കള്‍, മേലാത്തുമേലെ ജയചന്ദ്രന്, വി. മോഹനന് തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.