നെയ്യാര്‍ മേള: സംഘാടക സമിതിയായി
1580212
Thursday, July 31, 2025 6:55 AM IST
നെയ്യാറ്റിൻകര : കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാർ മേള- 2025 ന്റെ സംഘാടകസമിതി രൂപീകരണ യോഗം കെ. ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്വദേശാഭിമാനി ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ സമിതി ഏരിയാ പ്രസിഡന്റ് പി. ബാലചന്ദ്രൻനായർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. ആദർശ് ചന്ദ്രൻ മുഖ്യാതിഥിയായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോ. എം.എ സാദത്ത്, കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്,
അതിയന്നൂര്‍ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കൊടങ്ങാവിള വിജയകുമാര്‍, സമിതി ജില്ലാ കമ്മിറ്റി അംഗം കെ. ബിന്ദു, മുരുകേശൻ ആശാരി, ജി.എൻ. ശ്രീകുമാരന്‍, എന്‍.ആര്.സി നായര്‍, നാരായണറാവു, സമിതി ഏരിയാ സെക്രട്ടറി എം. ഷാനവാസ്, സജികുമാര്‍ പെരുങ്കടവിള എന്നിവർ സംബന്ധിച്ചു.
സെപ്റ്റംബർ ഒന്നു മുതൽ 14 വരെ ആറാലുംമൂട് മാർക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന പത്താമത് മേളയില്‍ ഇക്കുറി പുതുമകളേറെയുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. മേളയുടെ നടത്തിപ്പിനായി 21 സബ് കമ്മിറ്റികളും രൂപീകരിച്ചു.