മാതൃ-ശിശു ആരോഗ്യരംഗത്ത് കേരളം മുന്നില്‍: മന്ത്രി വീണാ ജോർജ്
1579998
Wednesday, July 30, 2025 6:56 AM IST
മെഡിക്കല്‍കോളജ്: മാതൃ-ശിശു മരണ നിരക്ക് കേരളത്തില്‍ വളരെക്കുറവാണെന്നും ആരോഗ്യകാര്യത്തില്‍ കേരളം മുന്നില്നില്ക്കുന്നതിന്റെ തെളിവാണ് ഇതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 15-ാമത് സ്റ്റുഡന്റ്സ് മെഡിക്കല്‍ റിസര്‍ച്ച് ദ്വിദിന ദേശീയ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി വിശ്വനാഥന് അധ്യക്ഷത വഹിച്ചു.
സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജബ്ബാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ബി. ഉഷാദേവി, ഇന്ത്യന്‍ അസോസിയേഷന് ഫോര്‍ അഡോളസന്റ് ഹെല്‍ത്ത് സെക്രട്ടറി ജനറല്‍ ഡോ. ജുഗല്‍ കിഷോര്‍, കമ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ. യു. അനുജ, ഡോ. അനിത, ഡോ. ജോണ്‍ പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 450 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
90 പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ഥികളുമുണ്ട്. ഉദ്ഘാടനശേഷം കൗമാര ആരോഗ്യവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണം ഉണ്ടായിരുന്നു.