കാറ്റിൽപ്പെട്ട് വയോധികയ്ക്ക് ഗുരുതരപരിക്ക്
1580179
Thursday, July 31, 2025 6:37 AM IST
നെടുമങ്ങാട്: ശക്തമായ കാറ്റിൽപ്പെട്ട് ബസ് സ്റ്റോപ്പിൽ നിന്ന വയോധികയ്ക്കു ഗുരുതരപരിക്ക്. ആര്യനാട് പറണ്ടോട് സ്വദേശിനി ചിപ്പമ്മ (77)യ്ക്കാണ് പരിക്കേറ്റത്. നട്ടെല്ലു തകർന്ന വയോധികയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം വഴയില ജംഗ്ഷനിലെ സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കവെയാണ് അപകടം. ബസ് സ്റ്റോപ്പിനു സമീപത്തെ ഏഴടിയോളം താഴ്ചയുള്ള കുഴിയിലാണ് ചിപ്പമ്മ കാറ്റിൽ തെറിച്ചുവീണത്.
വഴയില ആറാംകല്ലിലുള്ള മകളുടെ വീട് സന്ദർശിച്ചശേഷം പനിക്കു മരുന്നു വാങ്ങാൻ പേരൂർക്കട ജനറൽ ആശുപത്രിയിൽ പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു. കാറ്റിൽ ചിപ്പമ്മ കുഴിയിൽ തെറിച്ചു വീഴുന്നത് ശ്രദ്ധയിൽപ്പെട്ട എതിർവശത്തെ ചായക്കടക്കാരൻ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു