സംസ്കൃത കോളജ് വളപ്പിലെ മരം റോഡിലേക്കു വീണു
1580000
Wednesday, July 30, 2025 6:56 AM IST
പേരൂര്‍ക്കട: പാളയം സംസ്കൃത കോളജ് വളപ്പില്‍ മതിലിനോടു ചേര്‍ന്നു നിന്നിരുന്ന കൂറ്റന്‍ തണല്‍മരം വേരോടെ പിഴുതു റോ ഡിലേക്കു വീണു.
കോളജിലെത്തന്നെ രണ്ടു വിദ്യാര്‍ഥികള്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ ഉച്ചതിരിഞ്ഞു 1.30നായിരു ന്നു സംഭവം. നഗരത്തില്‍ വീശിയടിച്ച അതിശക്തമായ കാറ്റിലാണു മരം പിഴുതു സമീപത്തെ റോഡിലേക്കു വീണത്. ഈ സമയത്ത് അതുവഴി നടന്നുപോകുകയായിരുന്ന രണ്ടുപേരാണ് ഓടിമാറി രക്ഷപ്പെട്ടത്. അതേസമയം മതിലിനോടു ചേര്‍ന്നു പാര്‍ക്ക് ചെയ്തിരുന്ന മാരുതി ഓള്‍ട്ടോ കാറിന്റെ മുന്‍വശത്തെ ഗ്ലാസുകള്‍ മരച്ചില്ലവീണു തകര്‍ന്നു.
തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ സജികുമാറും സംഘവുമെത്തിയാണ് മരശിഖരങ്ങള്‍ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.