ആഡംബര കാറിൽ കടത്തിയ 500 ഗ്രാം എംഡിഎംഎ പിടികൂടി
1580175
Thursday, July 31, 2025 6:37 AM IST
വിഴിഞ്ഞം: സ്ത്രീയെയും കുട്ടികളെയും മറയാക്കി ആഡംബര കാറിൽ മയക്കുമരുന്ന് കടത്ത്. 500 ഗ്രാം എംഡിഎംഎയും, ഒൻപത് ഗ്രാം ഹൈബ്രിഡ് കഞ്ചാവും പോലീസ് പിടികൂടി. യുവതിയും യുവാക്കളും അറസ്റ്റിൽ. കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്നു കുട്ടികളും കാറിലുണ്ടായിരുന്നു.കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലായി.
കരമന മേലാറന്നൂർ തരമായിൽ വീട്ടിൽനിന്നും വട്ടിയൂർക്കാവ് എ ജെ ബാറിനു പുറകുവശം ഐഎഎസ് കോളനിയിൽ താമസിക്കുന്ന ശ്യാം (35), ആര്യനാട് കടുവാക്കുഴി കുരിശടി പള്ളിവേട്ട നൗഫൻ മൻസിൽ മുഹമ്മദ് നൗഫൽ (24),
തിരുവനന്തപുരം ജിപി ഒ ഫ്ലാറ്റ് നമ്പർ 219, രാജാജി നഗറിൽ സഞ്ജയ് (26), മലയിൻകീഴ് കുഴിതാലുംകോട് രാമചന്ദ്രസദനത്തിൽനിന്നു വട്ടിയൂർക്കാവ് ഐഎഎസ് കോളനിക്ക് സമീപം തൊഴുവൻകോട് ക്ഷേത്രത്തിനു പുറകുവശം താമസിക്കുന്ന രശ്മി (31), രശ്മിയുടെ പത്തും, നാലരയും ഒന്നരയും വയസുള്ള മൂന്നു കുട്ടികൾ എന്നിവ രാണ് കോവളം പോലീസിന്റെ കസ്റ്റഡിയിലായത്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെ കോവളം ജംഗഷനിലായിരുന്നു വൻ മയക്കുമരുന്നു വേട്ട. കാറിൽ മയക്കുമരുന്നു മായി ഒരു സംഘം ബാംഗ്ലൂരിൽനിന്നു തലസ്ഥാനത്തേക്കു വരുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്നു വേട്ടയ്ക്കു നേതൃത്വം നൽകുന്ന ഡാൻസാഫ് സംഘം രാവിലെ മുതൽ കോവളത്ത് കാത്തിരുന്നു.
ബംഗളൂരുവിൽനിന്നു കന്യാകുമാരി വഴി കോവളം ബൈപ്പാസിലൂടെ വരുന്ന സംഘം കാഞ്ഞിരംകുളത്ത് എത്തിയതായറിഞ്ഞ പോലീസ് ഇവരെ പിടികൂടാനുള്ള കരുക്കൾ നീക്കുകയായിരു ന്നു. കോവളം ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിച്ചു വാഹന പരിശോധന നടത്തുന്നതിനിടയിൽ എത്തിയ കാർ ട്രാഫിക് കുരുക്കിൽപ്പെട്ടു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കോവളം പോലീസിന്റെ സഹായത്തോടെ സംഘത്തെ വലയിലാക്കി.
തുടർന്നു നടത്തിയ പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ പൊതികളിലാക്കി ഒളിപ്പിച്ച നിലയിൽ മയക്കുമരുന്നു കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ബംഗളൂരു വിൽനിന്നു വാങ്ങിയതാണെന്ന് പ്രതികൾ മൊഴി നൽകി. ബംഗ ളൂരുവിൽനിന്നു കന്യാകുമാരിയിൽ തങ്ങിയ ശേഷമാണ് കേരളത്തിലേക്കുള്ള സംഘത്തിന്റെ വരവ്. വാങ്ങിയ വിലയേക്കാൾ മൂന്നിരട്ടി ലാഭമാണ് കേരളത്തിൽ വിൽക്കുന്നതു വഴി സംഘത്തിനുണ്ടാകുന്നതെന്നും അധികൃതർ അറിയിച്ചു.
മൂന്നു വർഷം മുൻപ് ലഹരി ക്കടത്തുമായി ബന്ധപ്പെട്ടു ജയിലിലായിരുന്ന ശ്യാം അടുത്ത കാലത്താണ് പുറത്തിറങ്ങിയത്. പ്രധാന കണ്ണിയായ ചെങ്കൽച്ചൂള സ്വദേശിയെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണു സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നും അറിയുന്നു.