നിറപുത്തരി ചടങ്ങ് നടത്തി
1580211
Thursday, July 31, 2025 6:54 AM IST
പാറശാല: ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവ പാർവതി ക്ഷേത്രത്തില്‍ നിറപുത്തരി ചടങ്ങു നടത്തി. രാവിലെ നിർമാല്യം, ഗണപതി ഹോമം എന്നിവയ്ക്കുശേഷം മേല്‍ശാന്തി കുമാര്‍ മഹേശ്വരത്തിന്റെ കാര്‍മികത്വത്തില്‍ ഒരുക്കിവച്ച കതിര്‍ക്കറ്റകള്‍ കീഴ്ശാന്തിമാര്‍ തലയിലേറ്റി ക്ഷേത്ര വലംവച്ച് എഴുന്നള്ളിച്ചു.
തലച്ചുമടായി ശ്രീകോവിലുനുള്ളില്‍ ഉമാ മഹേശ്വരനു സമര്‍പ്പിച്ചു. ഇതോടൊപ്പം തന്നെ നെല്ലു കുത്തി പുത്തരിയാക്കി പായസകൂട്ടുണ്ടാക്കി ഭഗവാനു നിവേദ്യമായി നൽകി.
തുടര്‍ന്നു ദീപാരാധനയ്ക്കുശേഷം പൂജിച്ച കതിര്ക്കറ്റകളും നിവേദിച്ച പായസവും ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു.