ഖാദി ബോര്‍ഡ് പ്രതിനിധി സംഘം പാംഗൂര് ഫെഡറേഷന് സന്ദര്‍ശിച്ചു
1580002
Wednesday, July 30, 2025 6:57 AM IST
പാറശാല: ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജനും സെക്രട്ടറി ഡോ. കെ.എ. രതീഷും ഉള്‍പ്പെടയുള്ള സംഘം തിരുവനന്തപുരം ജില്ലാ പനവിഭവ സഹകരണ ഫെഡറേഷന് സന്ദര്‍ശിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നിന് ഇഞ്ചിവിളയിലെ ഫെഡറേഷന് ആസ്ഥാനത്തിലെ പനം കരിപ്പട്ടി നിര്‍മാണ യൂണിറ്റ് , പാംകോള നിര്‍മാണ യൂണിറ്റ്, പന ഉല്പന്ന കരകൗശല യൂണിറ്റ് എന്നിവ നേരിട്ട് കണ്ടു വിലയിരുത്തിയ സംഘം ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.
ഫെഡറേഷന് പ്രസിഡന്റ് എ. രാമനാഥന് നാടാര്‍, സെക്രട്ടറി വിന്‍സന്റ്,് ബോര്‍ഡ് അംഗങ്ങളായ ശോഭനദാസ്, അനീഷ് ആന്റണി എന്നിവര്‍ ചേർന്നു സംഘത്തെ സ്വീകരിച്ചു.