കുഞ്ഞിന്റെ വിരല്‍ ഗ്ലാസില്‍ കുടുങ്ങി
1579996
Wednesday, July 30, 2025 6:56 AM IST
പേരൂര്‍ക്കട: നാലുവയസുകാരിയുടെ വിരല്‍ ഗ്ലാസില്‍ കുടുങ്ങിയതു സമയോചിതമായ ഇടപെടലിലൂടെ ഫയര്‍ഫോഴ്സ് സംഘം പുറത്തെടുത്തു. നീറമണ്‍കര വിനായക നഗര്‍ സ്വദേശിനിയായ നാലുവയസുകാരിയുടെ വിരലാണ് കുടുങ്ങിയത്. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. കരമന മാര്‍ക്കറ്റ് റോഡിലെ സേവന മെഡിക്കല്‍സില്‍ രക്ഷിതാവിനൊപ്പം എത്തിയതായിരുന്നു കുട്ടി.
രക്ഷിതാവ് പുറത്തുനിന്നു മരുന്നു വാങ്ങുന്നതിനിടെ കുട്ടിയുടെ വിരല്‍ ഗ്ലൈഡിംഗ് ഗ്ലാസിനിടയില്പ്പെടുകയായിരുന്നു. കുട്ടിയുടെ നിലവിളി ഉയര്‍ന്നതോടെ മെഡിക്കല്സ്റ്റോറിലെ ജീവനക്കാര്‍ അമ്പരന്നുപോയി. സമീപത്തുണ്ടായിരുന്നവരാണ് തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ വിവരമറിയിച്ചത്. സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ സുധീറും സംഘവുമാണ് കട്ടര്‍ ഉപയോഗിച്ച് ഗ്ലാസ് നീക്കി കുട്ടിയെ രക്ഷിച്ചത്.