ദമ്പതികൾക്ക് ഡോക്ടറേറ്റ്
1580003
Wednesday, July 30, 2025 6:57 AM IST
തിരുവനന്തപുരം: ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു ദമ്പതികൾക്ക് ഡോക്ടറേറ്റു ലഭിച്ചു. കണ്ണമ്മൂല ആട്ടറ ലെയിൻ കെആർഎ - ഡി 13-ൽ മനോജ് ആർ. നായരുടെയും കെ. ശോഭനയുടെയും മകൾ എം. ഗായത്രിക്ക് മാത്തമാറ്റിക്സിലും ഭർത്താവ് ഉജ്ജ്വൽ കൃഷ്ണന് ആസ്ട്രോ ഫിസിക്സിലുമാണ് ഡോക്ടറേറ്റു ലഭിച്ചത്.
നൂറനാട് പടനിലം എള്ളുംവിളയിൽ വി. ഉണ്ണികൃഷ്ണന്റെയും പി. ലേഖയുടെയും മകനാണ് ഉജ്ജ്വൽ കൃഷ്ണൻ.