ഓട്ടോഡ്രൈവർ ലോഡ്ജില്‍ മരിച്ചനിലയില്‍
1580310
Thursday, July 31, 2025 10:17 PM IST
മെഡിക്കല്‍കോളജ്: ഓട്ടോഡ്രൈവറെ ലോഡ്ജുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൈക്കാട് തട്ടംവിളാകം ടിസി 16/1177-ല്‍ വസന്തകുമാര്‍ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് തമ്പാനൂര്‍ സ്റ്റേഷന് പരിധിയിലെ ഒരു ലോഡ്ജിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
കുറച്ചുനാളായി ഇദ്ദേഹം ഒറ്റയ്ക്കു താമസിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം ഓട്ടോറിക്ഷ സവാരി കഴിഞ്ഞ് എത്തിയ വസന്തകുമാര്‍ മുറിയില്‍ വിശ്രമിക്കുന്നതിനായി കയറിയതാണ്. പിന്നീട് ഇയാളെ പുറത്തുകണ്ടിരുന്നില്ല. തുടർന്ന് സുഹൃത്തുക്കള്‍ എത്തി മുറി തുറന്നു നോക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
നിരവധി അസുഖങ്ങള്‍ ഉള്ളതായാളായിരുന്നു വസന്തകുമാറെന്നും ശാരീരിക അസ്വാസ്ഥ്യം മൂലമാണ് മരണമെന്നു കരുതുന്നതായും തമ്പാനൂര്‍ പോലീസ് അറിയിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.