ബിജെപിയിൽനിന്ന് രാജിവച്ച് സിപിഐയില്‍
1580500
Friday, August 1, 2025 7:01 AM IST
പാറശാല: ബിജെപി അമരവിള ഏരിയ പ്രസിഡന്റ് എസ്. മോഹനകുമാര്‍ സിപിഐയില്‍ ചേര്‍ന്നു. ബിജെപിയുടെ സ്ഥാനാര്‍ഥിയായി വ്ലാങ്ങാമുറി വാര്‍ഡില്‍ നിന്നും മത്സരിച്ചിരുന്നു. ബിജെപിയില്‍ ഉണ്ടായ അവഗണനെ തുടര്‍ന്നാണ് സിപിഐയില്‍ ചേര്‍ന്നത് എന്ന് സ്വീകരണയോഗത്തില്‍ മോഹനകുമാര്‍ പറഞ്ഞു.
പികെവി സെന്ററില്‍ ചേര്‍ന്ന സ്വീകരണയോഗം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം എ.എസ്. ആനന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്. ടി. സനല്‍രാജ് അധ്യക്ഷനായ യോഗത്തില്‍ മണ്ഡലം സെക്രട്ടറി ജി. എന്‍. ശ്രീകുമാരന്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി. എസ്. സജീവ് കുമാര്‍, എന്‍. കെ. അനിതകുമാരി,
എസ്.എസ്.ഷെറിന്, എഐവൈ എഫ് .മണ്ഡലം സെക്രട്ടറി എല്‍. ടി. പ്രശാന്ത്, മണ്ഡലം പ്രസിഡന്റ് അഡ്വ. വി.വി.വിശാഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഇ. സ്റ്റാന്‍ലി ജോസ്, വിഷ്ണു, കെ. വി. ജയപ്രകാശ്, സി. എസ് .അനില്‍, എ. ഉണ്ണി, അഭിലാഷ്, മുത്തു കുമാര്‍ തുടങ്ങി നിരവധി പേര് പങ്കെടുത്തു.