7.5 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍
1580748
Saturday, August 2, 2025 6:51 AM IST
പൂന്തുറ: ഏഴര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി യുവാവിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ ബീമാപളളി ടിസി -71 /687-ല്‍ പ്രകാശ് (22) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 9.00 മണിയോടുകൂടി മുട്ടത്തറ ബിവറേജസിനു സമീപത്തുവച്ച് സ്കൂട്ടറില്‍ കൊണ്ടുവരികയായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് പോലീസ് പിടികൂടിയത്.
15 ബോട്ടിലുകളിലായി 7.5 ലിറ്റര്‍ മദ്യമാണ് പ്രകാശില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. നിയമപരമായി മൂന്ന് ലിറ്റര്‍ മദ്യം മാത്രമേ കൈവശം സൂക്ഷിക്കാന്‍ കഴിയുകയുളളു.
ഇയാള്‍ വില്‍പ്പനയ്ക്കായി പല തവണകളായി മുട്ടത്തറ ബിവറേജസില്‍ നിന്നും വാങ്ങി സ്കൂട്ടറില്‍ സൂക്ഷിച്ച ഷേഷം വീട്ടിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.