ബേക്കറി ഉടമയേയും ഭാര്യയേയും ആക്രമിച്ച പ്രതി പിടിയിൽ
1580740
Saturday, August 2, 2025 6:39 AM IST
വിതുര: ബേക്കറിയിലേക്ക് കാർ ഇടിച്ചു കയറ്റി ബേക്കറി ഉടമയെയും ഭാര്യയെയും ആക്രമിക്കുകയും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൊളിക്കോട് സ്വദേശി മുഹമ്മദ് ഇജാസ് (25)ആണ് അറസ്റ്റിലായത്. ബേക്കറിയിൽ എത്തിയ പ്രതിക്ക് സമയത്തിന് സിഗരറ്റ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം.
കഴിഞ്ഞദിവസം രാത്രിയിൽ തൊളിക്കോട് ഇരുത്തലമൂല ജംഗ്ഷനിലെ കടയിൽ ആയിരുന്നു സംഭവം. ബേക്കറി ഉടമയെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയ ശേഷം അല്പം കഴിഞ്ഞ് കാറുമായി എത്തി ബേക്കറിക്കുള്ളിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. തുടർന്ന് ബേക്കറി ഉടമയ്ക്ക് നേരെ കല്ലെറിഞ്ഞു.
ഉടമയെ തടിക്കഷണം കൊണ്ട് ആക്രമിക്കുകയും ഗ്ലാസ് മേശ അടിച്ചു പൊട്ടിക്കുകയും ചെയ്തു. ഉടമയുടെ ഭാര്യയുടെ കൈപിടിച്ച് തിരിക്കുകയും അടിക്കുകയും ചെയ്തു. കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഇജാസ്എന്ന് പോലീസ് പറഞ്ഞു.