കർക്കടകം ഫെസ്റ്റ് -2025
1580757
Saturday, August 2, 2025 6:51 AM IST
നെടുമങ്ങാട്: കർക്കടക മാസത്തിന്റെ പ്രാധാന്യവും ഭക്ഷണക്രമവും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി അമൃത കൈരളി വിദ്യാഭവനിൽ കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു.
മരിച്ചീനി, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള വിവിധ വിഭവങ്ങൾ, ഔഷധഗുണങ്ങളുള്ള ഇലകൾ ഉപയോഗിച്ചുള്ള കുറുക്കുകൾ, കറികൾ കർക്കടകക്കഞ്ഞി, ഔഷധ സസ്യങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചു.
സ്കൂൾ മാനേജർ ജി.എസ്. സജികുമാർ, പ്രിൻസിപ്പൽ എസ്.സിന്ധു തുടങ്ങിയവർ നേതൃത്വം നൽകി.