വെള്ളനാട് സ്കൂളിൽ ജാഗ്രത സമിതി
1580494
Friday, August 1, 2025 6:59 AM IST
നെടുമങ്ങാട്: കുട്ടികളുടെ സുരക്ഷിതത്വത്തിൽ നാട്ടുകാരുടെ പങ്കാളിത്തം ഉറപ്പുവരുത്തി വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിൽ ജാഗ്രത സമിതി രൂപീകരിച്ചു. കൺവീനറായ ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ ശ്യാംരാജ്.ജെ.നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ രൂപീകരണവും നടന്നു.ജില്ലാപഞ്ചായത്തംഗം വെള്ളനാട് ശശി,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,വെള്ളനാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ബിന്ദു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി.അജയകുമാർ, എസ്.എം.സി ചെയർമാൻ കെ.എസ് ബിനു,
പ്രിൻസിപ്പൽ കെ.എസ്.രാജശ്രീ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ആർ.ജയശ്രീ, ഹെഡ്മാസ്റ്റർ എൻ.ജെ.പ്രേംദേവാസ്,പി.ടി എ വൈസ് പ്രസിഡന്റ് വി.സുരേഷ്,എസ്എംസി വൈസ്ചെയർമാൻ കെ.പത്മകുമാർ, എസ്ആർജി കോ-ഓർഡിനേറ്റർ എസ്.ആർ.സംഗീത എന്നിവർ പ്രസംഗിച്ചു.