മർദനത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു
1580529
Friday, August 1, 2025 10:17 PM IST
വിഴിഞ്ഞം: മദ്യപിച്ച് സുഹൃത്തുകൾ തമ്മിലുണ്ടായ കൈ യ്യാങ്കളിയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. ചപ്പാത്ത് അടിമലത്തുറ അമ്പലത്തുമൂലയിൽ തീർത്തപ്പൻ (57) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ സുഹൃത്ത് അലോഷ്യസിന് എതിരെ കൊലപാതക കുറ്റത്തിന് വിഴിഞ്ഞം പോലീസ് കേസെടുത്തു.
തിങ്കളാഴ്ച്ച രാത്രി ഒന്പതിനുശേഷമാണ് ഇരുവരും തമ്മിൽ മദ്യപിച്ചശേഷം തർക്കമുണ്ടായത്. കൈയ്യാങ്കളിക്കിടെ തീർത്തപ്പൻ നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റു. തുടർന്ന് ചികിൽസതേടാതെ പരിക്കുമായി വീട്ടിലെത്തുകയായിരുന്നു.
പിറ്റേദിവസം രാവിലെ അവശനിലയിൽ കണ്ട തീർത്തപ്പനെ വീട്ടുക്കാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ ഇന്നലെ രാവിലെ മരണമടഞ്ഞു. തലയ്ക്കേറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.
ഭാര്യ: മുത്തമ്മ. മക്കൾ: ശാന്തി, ഷൈനി. മരുമക്കൾ: യേശുദാസൻ, ജോൺസൺ. സംസ്കാരം ഇന്ന് രാവിലെ 9.30ന് അടിമലത്തുറ ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ നടക്കും. ഒളിവിൽപോയ പ്രതിക്കായി വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു.