വീട്ടില്‍ നിന്നു 55 ബോട്ടില്‍ വിദേശമദ്യം പിടികൂടി
1580750
Saturday, August 2, 2025 6:51 AM IST
പേരൂര്‍ക്കട: ഫോര്‍ട്ട് സ്റ്റേഷന് പരിധിയില്‍ കുത്തുകല്ലിന്‍മൂട് ഭാഗത്ത് വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 55 ബോട്ടില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തു. എസ്ഐ ഹരികുമാറിന്റെ നേതൃത്വത്തിലായിരുന്നു വീട്ടില്‍ പരിശോധന നടത്തിയത്.
ബിജിലാല്‍ ആണ് വീടിന്റെ ഉടമസ്ഥന് . പോലീസ് എത്തിയതറിഞ്ഞ് ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ബിവറേജ് ഔട്ട്ലെറ്റുകളും ബാറുകളും അവധിയാകുന്ന ദിവസങ്ങളില്‍ ചില്ലറവില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്നതാണ് മദ്യക്കുപ്പികളെന്നു ഫോര്‍ട്ട് സി.ഐ ശിവകുമാര്‍ പറഞ്ഞു. .