തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രികനായ സിഐക്ക് പരിക്ക്
1580492
Friday, August 1, 2025 6:59 AM IST
നെടുമങ്ങാട്: തെരുവുനായ കുറുകെ ചാടി ബൈക്കിൽ സഞ്ചരിച്ചിരുന്ന നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിന് പരിക്ക്. വലതുകാലിനും കൈയ്ക്കും പരുക്കേറ്റ ഇൻസ്പെക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പോത്തൻകോട്ടെ കുടുംബ വീട്ടിലേക്ക് പോകുന്നതിനിടെ കഴിഞ്ഞദിവസം വൈകിട്ട് 3.30 ഓടെ ആണ് നന്നാട്ടുകാവ് ജംഗ്ഷനിലായിരുന്നു അപകടം. തെരുവുനായ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് വാഹനത്തിൽ നിന്ന് വീണു റോഡിൽ വീണു പരിക്ക് പറ്റുകയായിരിന്നു.